Wednesday 27 January 2016

ജനവരി 26 നു റിപ്പബ്ലിക് ദിനത്തില്‍  സ്കൂളില്‍ സംഘടിപ്പിച്ച എക്സിബിഷന്‍  വളരെ വിജ്ഞാനപ്രദവും കുട്ടികളുടെ  വിവിധ മേഖലയിലുള്ള അഭിരുചികള്‍ പ്രകടമാക്കുന്നതുമായിരുന്നു. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും എക്സിബിഷന്‍ വീക്ഷിക്കാനെത്തി കുട്ടികളെയും നേതൃത്വം നല്‍കിയ ഹെഡ്മാസ്റ്റെര്‍, അധ്യാപികമാര്‍ തുടങ്ങിയവരെയും അഭിനന്ദിച്ചു.




Tuesday 19 January 2016

സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മീഡിയ പ്രവര്‍ത്തകനും ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ വി.വി. പ്രഭാകരനുമായി  കുട്ടികള്‍ അഭിമുഖം നടത്തി. മീഡിയ രംഗം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍, സമൂഹത്തില്‍  പത്രമാധ്യ

മങ്ങള്‍ക്കുള്ള സ്ഥാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍ ആമുഖപ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍, സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, സീമ ടീച്ചര്‍, നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു. 

Monday 18 January 2016

സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ്‌ ഫെസ്റ്റ്  വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചു. കുട്ടികളിലുള്ള പാചക അഭിരുചി പ്രകടിപ്പിക്കാന്‍ സഹായിച്ചതോടൊപ്പം വിവിധ തരത്തിലുള്ള വിഭവങ്ങളുടെ സമന്വയവേദികൂടിയായി...

ജനാധിപത്യ സമ്പ്രദായത്തിന്റെ മുഖ്യ ഘടകമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെകുറിച്ച്  കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്  സ്കൂളില്‍  MOC PARLIAMENT നടത്തി. തിരഞ്ഞടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ തന്നെ കൈകാര്യം ചെയ്തു.