Tuesday 16 August 2016

സ്വാതന്ത്ര ദിനാഘോഷവും സ്കൂള്‍  ബാന്ഡ് സെറ്റിന്‍റെ ആദ്യ പ്രദര്‍ശനവും നടത്തി 

ചെമ്മനാട്: ചെമ്മനാട്  ജമാത്ത്  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ത്രിവര്‍ണ്ണ ബലൂണുകള്‍ കയ്യിലേന്തി നിര്‍മ്മിച്ച ഇന്ത്യയുടെ ഭൂപടം ആകര്‍ഷിക്കപ്പെട്ടു. ജില്ലയില്‍ യു.പി വിഭാഗത്തില്‍ ആദ്യമായി പരിശീലിപ്പിച്ച സ്കൂള്‍ ബാന്‍ഡ് സെറ്റിന്‍റെ  ആദ്യ പ്രദര്‍ശനവും ബാന്ഡ് മേളത്തോടെ മാര്‍ച്ച്‌ഫാസ്റ്റും   നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനങ്ങളും പ്രസംഗങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. എല്ലാ ക്ലാസ്സുകളിലെയും മികച്ച മൂന്ന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പഠനോപകരണങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. ആഘോഷ പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പഠനത്തിനു മികവു കാണിച്ച കുട്ടികള്‍ക്കുള്ള പി.ടി.എ യുടെ സമ്മാനം വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ സി. പത്മനാഭന്‍  സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട്‌  അഷ്‌റഫ്‌ കൈന്താര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍  നൌഷാദ് ആലിചേരി, ജമാഅത്ത് സെക്രട്ടറി സി എച് അബ്ദുല്‍ ലത്തീഫ്, പി ടി എ ഭാരവാഹികളായ  സമീര്‍ കാംകുഴി, സി എച്ച് റഫീക്ക്, ഹനീഫ, അധ്യാപകരായ പ്രവീണ്‍ മാസ്റ്റര്‍, . കെ വി ശൈലജ, സാവിത്രി, രാജി, സീമ ,ചന്ദ്രിക, വത്സല, ശാലിനി,ശഹര്‍ബാന്‍, നസീമ, പ്രസന്ന,   തുടങ്ങിയവര്‍ സ്വതന്ത്ര ദിന   ആശംസകള്‍ നേര്‍ന്നു.ലത ടീച്ചര്‍ മാര്‍ച്ച് ഫാസ്റ്റിന് നേതൃത്വം നല്‍കി.






  സ്റ്റാഫ് സെക്രട്ടറി അസ്മ  ടീച്ചര്‍  നന്ദി  പറഞ്ഞു.