Thursday 10 November 2016






ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംഘടിപ്പിച്ച അറബിക് ഫെസ്റ്റ് 2016 ജില്ലാ തല അറബിക് സാഹിത്യ മത്സരങ്ങള്‍ ചെമ്മനാട് ജമാ അത്ത് പ്രസിഡണ്ട്‌ സി ടി അഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി എത്തിയ നൂറോളം യു.പി വിഭാഗം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.. സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഷാനവാസ്‌ പാദൂര്‍, ചെമ്മനാട് പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ഷാസിയ സി.എം, ജമാഅത്ത് ഹയര്‍സെക്കന്‍ഡറി പി.ടി.എ പ്രസിഡണ്ട്‌ എ.ബി മുനീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ടി നിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റര്‍ പത്മനാഭന്‍ സി. സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത്‌പ്രസിഡണ്ട്‌ കല്ലട്ര അബ്ദുല്‍ ഖാദര്‍ സമ്മാന വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പര്‍ താഹിറ താജുദ്ദീന്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ സജിത രാമകൃഷ്ണന്‍, യു.എം അഹമ്മദലി, ഹൈ സ്കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള, പഞ്ചായത്ത്‌ മെമ്പര്‍ ഷംസുദ്ദീന്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിച്ചേരി സ്വാഗതവും സ്റാഫ് സെക്രട്ടറി പി.എച്ച് അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.

ഖുറാന്‍ പാരായണത്തില്‍ ഫാത്തിമ കെ.എന്‍ ഒന്നാം സ്ഥാനവും മുഹമ്മദ്‌ അല്‍ത്താഫ് രണ്ടാം സ്ഥാനവും അബ്ദുല്‍ സലാം കെ.എ മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തില്‍ ബദറുദ്ദീന്‍ ഒന്നാം സ്ഥാനവും ഹുസൈന്‍ രണ്ടാം സ്ഥാനവും നാസിറ ഫാത്തിമ മൂന്നാം സ്ഥാനവും അറബി പദ്യ പാരായണത്തില്‍ ഫാത്തിമ സുല്‍ഫ ഒന്നാം സ്ഥാനവും ശഹാമ വൈ.എസ് രണ്ടാം സ്ഥാനവും, ഹന്ന എ.എ മൂന്നാം സ്ഥാനവും നേടി.



Monday 24 October 2016

ARABIC  FEST  REGISTRATION  FORM
ARABIC FEST 2016.[KASARAGOD District].
DATE:05thNovenmber2016[Saturday]
Venue :CJHSS,Chemnad,Kasaragod     Time:9am
Last Date ofRegistration:31.10.2016
REGISTRATION FORM.
SCHOOL NAME :
CONTACT NO :
SL  NO NAME OF THE ITEM NAME OF THE PARTICIPANT CLASS REMARKS
1 Quran Reading
2 Arabic Recitation
3 Quiz Competition

Name of the Escorting Teacher :
Contact No :
         Certified that above details verified and found correct
Office Seal             Signature of the Headmaster /Principal
Instructions.
1. A student can participate in  one item.
2. Lunch will be provided  for participants and escorting teacher.
3. Last date of  registration is 31/10/2016.
4. Quran Parayanam- duration 3 minutes.
5. Quiz  competitionwill be Islamic and general subjects.
6. Eligibility up to 7th standard.[ there is no separate competition for LP and UP]
7. The decision of the judge will be final and will not be subjected to any change




ജില്ല തല അറബിക് കലോത്സവം നവംബര്‍ 5ന് 

കാസര്‍ഗോഡ്‌ : ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സംഘടിപ്പിക്കുന്ന അറബിക് കലോത്സവം (അറബ് ഫെസ്റ്റ് 2016) നവംബര്‍ 5 ശനിയാഴ്ച്ച  ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഖുറാന്‍ പാരായണം, അറബിക് പദ്യം ചൊല്ലല്‍, ക്വിസ് എന്നി ഇനങ്ങളിലാണ്  മത്സരം സംഘടിപ്പിക്കുന്നത്. എഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഈ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും മറ്റു ഉപഹാരങ്ങളും നല്‍കും . ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ഇനത്തില്‍ മാത്രമേ മത്സരിക്കാന്‍ അവസരമുള്ളൂ. . മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍  പഠിക്കുന്ന സ്ഥാപനത്തിന്‍റെ ഹെഡ് മാസ്റ്റര്‍ / പ്രിന്‍സിപ്പലിന്‍റെ സമ്മതിപത്രത്തോട് കൂടി ഒക്ടോബര്‍ 31നു മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സംഘാടക സമിതി രൂപീകരണ യോഗം  ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്‌ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാനായി സി.എല്‍ ഹമീദിനെയും ജനറല്‍ കണ്‍വീനറായി ഹെഡ്മാസ്റ്റര്‍ സി.പത്മനാഭനെയും ട്രഷററായി നൗഷാദ് ആലിച്ചേരിയെയും തിരഞ്ഞെടുത്തു. ജമാഅത്ത്പ്രസിഡണ്ട്‌  സി.ടി. അഹമ്മദലി മുഖ്യ രക്ഷാധികാരിയും സി.എച്ച് അബ്ദുല്‍ ലത്തീഫ്, യു.എം അഹമ്മദലി, അഷ്‌റഫ്‌ കൈന്താര്‍  എന്നിവര്‍ രക്ഷാധികാരികളുമാണ്. 
 . 
ബന്ധപ്പെടേണ്ട വിലാസം chemnadjems@gmail.com. Tel: 04994-237159, 9037303046





Monday 10 October 2016

ഒന്നാം പാദ പരീക്ഷയ്ക്ക്  ശേഷമുള്ള മുഖാമുഖം പരിപാടിയും  ക്ലാസ്  പി ടി എ  യോഗങ്ങളും നടന്നു. പരിപാടികള്‍  രക്ഷിതാക്കളുടെ  സജീവതയില്‍  ശ്രദ്ദേയമായി. ഹെഡ് മാസ്റ്റര്‍  പദ്മനാഭന്‍, മാനേജര്‍ സി എല്‍ ഹമീദ്, പി ടി എ പ്രസിഡണ്ട്‌  അഷറഫ്  കൈന്താര്‍, നൌഷാദ്  ആലിചേരി  നേതൃത്വം നല്‍കി. 
ഗാന്ധി ജയന്തിയോടനുബന്ധിച്ചു  വിവിധ മത്സരങ്ങളും  ഗാന്ധിജിയുടെ ജീവിതത്തിലെ  വിവിധ  ഘട്ടങ്ങളിലെ  ഫോട്ടോ  പ്രദര്‍ശനവും  നടന്നു.

Monday 26 September 2016

ഭാരത്‌ സ്കൌട്ട്  ആന്‍റ്  ഗൈഡ് കാസര്‍ഗോഡ്‌ ലോക്കല്‍ അസോസിയേഷന്‍റെ നാല് ദിവസത്തെ പട്രോള്‍ ലീഡര്‍സ് പരിശീലന ക്യാമ്പില്‍ നമ്മുടെ  സ്കൂളില്‍ നിന്നും  ആറു കുട്ടികളും സ്കൌട്ട് അധ്യാപികയും   പങ്കെടുത്തു. പരിശീലന ക്യാമ്പ്‌ ഏറെ ഗുണകരവും  ആഹ്ലാദകരവുമായിരുന്നുവെന്ന് കുട്ടികള്‍


വിലയിരുത്തി. 

Friday 9 September 2016

സ്കൂളിലെ ഓണാഘോഷ പരിപാടികള്‍  വിവിധ പരിപടികളോടെയും  മത്സരങ്ങളോടെയും  നടന്നു. മത്സരാടിസ്ഥാനത്തില്‍ കുട്ടികളിട്ട പൂക്കളങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ നൌഷാദ് ആലിചേരി, പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍, സമീര്‍  കാംകുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ് മാസ്റ്റര്‍ സി പദ്മനാഭനും സ്കൂളിലെ അദ്പിധ്യാകമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പായസ വിതരണവും നടത്തി.






Saturday 3 September 2016

2016 -2017 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡിയോഗം സെപ്റ്റംബര്‍ മൂന്നിന്  ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി സ്കൂള്‍  ഹാളില്‍  ചേര്‍ന്നു. പരിപാടി സ്കൂള്‍  മാനേജര്‍  സി എല്‍ ഹമീദ്  ഉദ്ഘാടനം  ചെയ്തു.  പി ടി എ പ്രസിഡണ്ട്‌  അഷ്‌റഫ്‌  കൈന്താര്‍  അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍  സി  പദ്മനാഭന്‍  റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. ജമാഅത്  സെക്രട്ടറി  സി എച്ച്  സാജു, പി ടി എ വൈസ് പ്രസിഡണ്ട്‌  റഫീക്ക് സി എച്ച്, സമീര്‍  കാംകുഴി, മദര്‍  പി ടി എ പ്രസിഡണ്ട്‌  മിസിരിയ  സമീര്‍ തുടങ്ങിയവര്‍  ആശംസകള്‍  നേര്‍ന്നു. സ്കൂള്‍  കണ്‍വീനര്‍  നൌഷാദ്  ആലിചേരി  സ്വാഗതവും  സ്റ്റാഫ്  സെക്രട്ടറി  അസ്മ  ടീച്ചര്‍  നന്ദിയും  പറഞ്ഞു. തുടര്‍ന്ന്  2016 -2017 വര്‍ഷത്തെക്കുള്ള  ഭാരവാഹികളെ  തിരഞ്ഞടുത്തു.

പ്രസിഡണ്ട്‌: അഷറഫ്  കൈന്താര്‍

ജനറല്‍സെക്രട്ടറി: സി  പദ്മനാഭന്‍  (ഹെഡ് മാസ്റ്റര്‍)

വൈസ് പ്രസിഡണ്ട്‌: . സമീര്‍  കാംകുഴി,  ഹനീഫ 

Tuesday 16 August 2016

സ്വാതന്ത്ര ദിനാഘോഷവും സ്കൂള്‍  ബാന്ഡ് സെറ്റിന്‍റെ ആദ്യ പ്രദര്‍ശനവും നടത്തി 

ചെമ്മനാട്: ചെമ്മനാട്  ജമാത്ത്  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ത്രിവര്‍ണ്ണ ബലൂണുകള്‍ കയ്യിലേന്തി നിര്‍മ്മിച്ച ഇന്ത്യയുടെ ഭൂപടം ആകര്‍ഷിക്കപ്പെട്ടു. ജില്ലയില്‍ യു.പി വിഭാഗത്തില്‍ ആദ്യമായി പരിശീലിപ്പിച്ച സ്കൂള്‍ ബാന്‍ഡ് സെറ്റിന്‍റെ  ആദ്യ പ്രദര്‍ശനവും ബാന്ഡ് മേളത്തോടെ മാര്‍ച്ച്‌ഫാസ്റ്റും   നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനങ്ങളും പ്രസംഗങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. എല്ലാ ക്ലാസ്സുകളിലെയും മികച്ച മൂന്ന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പഠനോപകരണങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. ആഘോഷ പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പഠനത്തിനു മികവു കാണിച്ച കുട്ടികള്‍ക്കുള്ള പി.ടി.എ യുടെ സമ്മാനം വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ സി. പത്മനാഭന്‍  സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട്‌  അഷ്‌റഫ്‌ കൈന്താര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍  നൌഷാദ് ആലിചേരി, ജമാഅത്ത് സെക്രട്ടറി സി എച് അബ്ദുല്‍ ലത്തീഫ്, പി ടി എ ഭാരവാഹികളായ  സമീര്‍ കാംകുഴി, സി എച്ച് റഫീക്ക്, ഹനീഫ, അധ്യാപകരായ പ്രവീണ്‍ മാസ്റ്റര്‍, . കെ വി ശൈലജ, സാവിത്രി, രാജി, സീമ ,ചന്ദ്രിക, വത്സല, ശാലിനി,ശഹര്‍ബാന്‍, നസീമ, പ്രസന്ന,   തുടങ്ങിയവര്‍ സ്വതന്ത്ര ദിന   ആശംസകള്‍ നേര്‍ന്നു.ലത ടീച്ചര്‍ മാര്‍ച്ച് ഫാസ്റ്റിന് നേതൃത്വം നല്‍കി.






  സ്റ്റാഫ് സെക്രട്ടറി അസ്മ  ടീച്ചര്‍  നന്ദി  പറഞ്ഞു.

Sunday 7 August 2016

ലോക സമാധാനത്തിനായി ആയിരം കടലാസ് കൊക്കുകളുണ്ടാക്കി പറത്തി ഹിരോഷിമ ദിനം ആചരിച്ചു
കാസര്‍ഗോഡ്: യുദ്ധ ദുരന്തത്തിന്‍റെ എക്കാലത്തെയും കറുത്ത ഏടായ ഹിരോഷിമ ദിനത്തില്‍ ലോക സമാധാനത്തിനിനായി ആയിരം കടലാസ കൊക്കുകളുണ്ടാക്കി പറത്തി  ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.

ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്‍റെ  പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. .വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിന്‍റെ പിന്നിലുള്ള ചരിത്രവും  കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി. പരിപാടി സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ആയിശത്ത് റൈഹാന നൂറിന്‍, സൈനബ, ഷാസ്മ അഫ്സല്‍, ശുഹൈസ് അഹമ്മദ്‌ എന്നിവര്‍ യുദ്ധ വിരുദ്ധ പ്രതിത്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, പ്രവീണ്‍രാജ് ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സര്‍ സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.



Thursday 4 August 2016

ആഗസ്റ്റ്‌ നാല്  വ്യാഴാഴ്ച  ചേര്‍ന്ന  പി ടി എ എകിസ്ക്യുടിവ് ഈ മാസം 27 നു പി ടി എ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍  തീരുമാനിച്ചു...സ്വാതന്ത്രദിനം  വിവിധ പരിപാടികളോടെ ആഘോഷിക്കും....അന്നേ  ദിവസം  സ്കൂള്‍  ബാന്ഡ്  ട്രൂപ്പിന്‍റെ  ഔദ്യോഗിക  ഉദ്ഘാടനം  നടക്കും...ആഗസ്റ്റ്‌  ആറിനു  ഹിരോഷിമ  ദിനത്തില്‍  പ്രത്യേക പരിപാടികള്‍  നടത്തും...പ്രസിഡണ്ട്‌  അഷറഫ്  കൈന്താര്‍  അധ്യക്ഷത  വഹിച്ചു...സ്കൂള്‍  മാനേജര്‍  സി എല്‍ ഹമീദ്  ഉദ്ഘാടനം ചെയ്തു...ഹെഡ്മാസ്റ്റര്‍ പദ്മനാഭന്‍, പി ടി എ വൈസ്  പ്രസിഡണ്ടുമാരായ  സി എച്ച് റഫീക്ക്, സമീര്‍  കാങ്കുഴി,ഹനീഫ്സൈറ, മിസ്റിയ സമീര്‍ ,   തുടങ്ങിയവര്‍  സംസാരിച്ചു...ശൈലജ  ടീച്ചര്‍  സ്വാഗതവും  അസ്മ  ടീച്ചര്‍  നന്ദിയും  പറഞ്ഞു...

Tuesday 12 July 2016

സ്കൂള്‍  ബാന്‍ഡ്  സെറ്റിന്‍റെ പരിശീലനം  ആരംഭിച്ചു. പ്രവാസി ഉദ്യോഗസ്ഥനും ചെമ്മനാട്  സ്വദേശിയുമായ എം എ അബ്ദുല്‍ നാസരാണ് നമ്മുടെ സ്കൂളിനു  ബാന്‍ഡ് സെറ്റ്  സ്പോന്‍സര്‍  ചെയ്തത്. ബാന്‍ഡ്  മാസ്റ്റെര്‍ സുരേഷ്  സാറിന്‍റെ  കീഴിലാണ്  പരിശീലനം.  പരിശീലന വേളയില്‍,  സ്കൂള്‍ മാനേജര്‍  സി എല്‍ ഹമീദ്, പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍, കണ്വീനര്‍  നൌഷാദ്  ആലിച്ചേരി, ഹെഡ് മാസ്റ്റര്‍  ദാമോദരന്‍, പി ടി ടീച്ചര്‍  കെ പി ലത  തുടങ്ങിയവര്‍  സംബന്ധിച്ചു.
 ചെമ്മനാട് ജമാഅത്ത് ഇ എം സ്കൂളില്‍ വായനാവാരാഘോഷത്തിന്‍റെ  ഉദ്ഘാടനം പ്രസ്‌ ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ വായന വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ്, നൌഷാദ് ആലിചേരി സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ദാമോദരന്‍ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു. ആയിഷത്ത് റൈഹാന നൌറിന്‍ റീഡിംഗ് പാസേജ് അവതരിപ്പിച്ചു

Tuesday 7 June 2016

സ്കൂളിലെ  പ്രവേശനോത്സവം  ജൂണ്‍ ഒന്നിന് വിവിധ പരിപാടികളോടെ നടന്നു...പുതുതായി എത്തിയ കുരുന്നുകള്‍ക്ക്  വര്‍ണ്ണശബളമായ സ്വീകരണം നല്‍കി. പരിപാടി  ചെമ്മനാട്  ജമാഅത്ത് പ്രസിഡണ്ട്‌  മുന്‍ മന്ത്രി  സി ടി അഹമ്മദ് അലി  ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്‍  ദാമോദരന്‍ സര്‍ സ്വാഗതം ആശംസിച്ചു. പി ടി എ അഷറഫ്  കൈന്താര്‍  അധ്യക്ഷത വഹിച്ചു.  സ്കൂള്‍ മാനേജര്‍  സി എല്‍ ഹമീദ്  മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുല്‍  ലത്തീഫ്, സ്കൂള്‍ കണ്‍വീനര്‍ നൌഷാദ്  ആലിചേരി, അഹമ്മദ് അലി തുടങ്ങിയവര്‍ ആശസകള്‍ അര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ്‌  കെ വി ശൈലജ നന്ദി പ്രകാശിപ്പിച്ചു.




Tuesday 9 February 2016

സ്കൂള്‍   സ്പോര്‍ട്സ്  ജനവരി  മുപ്പതിന്  ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു കാസര്‍ഗോഡ്‌ ക്രൈം ബ്രാഞ്ച് സി ഐ അബ്ദുല്‍ രഹീം സലുട്ട് സ്വീകരിക്കുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട്‌ അഷറഫ്  കൈന്താര്‍ പതാകയുയാര്‍ത്തി. ഹെഡ്മാസ്റ്റര്‍ അച്യുതന്‍ സര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ്  അധ്യക്ഷത വഹിച്ചു. സ്കൂള്‍  കണ്‍വീനര്‍ നൌഷാദ് ആലിചേരി   സമ്മാനവിതരണം ഉദ്ഘാടനം ചെയ്തു. സി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍  കെ.ഓ.രാജീവന്‍  , കണ്‍വീനര്‍ അബ്ദുള്ള, നമ്മുടെ സ്കൂള്‍ പി ടി എ വൈസ് പ്രസിഡണ്ട്‌ റഫീക്ക് സി എച്ച്, ഫുഡ്‌ കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിക്ക് കോയ, മുസ്തഫ മച്ചിനിയടുക്കം, സി എച്ച് എസ് എസ്  പി ടി എ പ്രസിഡണ്ട്‌  അന്‍വര്‍ ശംനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.ലത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.


ഈ വര്‍ഷത്തെ സ്കൂള്‍ അധ്യയന -വിനോദ യാത്ര മൂന്നു ഘട്ടങ്ങളിലായി നടന്നു. കെ ജി  കുട്ടികള്‍ക്ക്   ബേക്കല്‍ പാര്‍ക്ക് ബീച്ചിലും 1, 2 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക്  മില്‍മ ഡയറി, നെയ്തുശാല,  ആനന്ദശ്രമം , നിത്യാനന്ദാശ്രമം ഗുഹ,  പടന്നക്കാട്ബേ കാര്‍ഷിക സര്‍വ്വകലാശാല, ബേക്കല്‍ കോട്ട എന്നിവിടങ്ങളിലേക്കും, മറ്റുള്ളവര്‍ക്ക് പറശ്ശിനിക്കടവ് വിഷചികിത്സാകേന്ദ്രം, വിസ്മയ അമ്യുസ്മെന്റ്റ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്. യാത്രകള്‍  പഠനാര്‍ഹാവും  വിനോദപരവുമായിരുന്നു.




Wednesday 27 January 2016

ജനവരി 26 നു റിപ്പബ്ലിക് ദിനത്തില്‍  സ്കൂളില്‍ സംഘടിപ്പിച്ച എക്സിബിഷന്‍  വളരെ വിജ്ഞാനപ്രദവും കുട്ടികളുടെ  വിവിധ മേഖലയിലുള്ള അഭിരുചികള്‍ പ്രകടമാക്കുന്നതുമായിരുന്നു. മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും എക്സിബിഷന്‍ വീക്ഷിക്കാനെത്തി കുട്ടികളെയും നേതൃത്വം നല്‍കിയ ഹെഡ്മാസ്റ്റെര്‍, അധ്യാപികമാര്‍ തുടങ്ങിയവരെയും അഭിനന്ദിച്ചു.