Tuesday 16 August 2016

സ്വാതന്ത്ര ദിനാഘോഷവും സ്കൂള്‍  ബാന്ഡ് സെറ്റിന്‍റെ ആദ്യ പ്രദര്‍ശനവും നടത്തി 

ചെമ്മനാട്: ചെമ്മനാട്  ജമാത്ത്  ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ത്രിവര്‍ണ്ണ ബലൂണുകള്‍ കയ്യിലേന്തി നിര്‍മ്മിച്ച ഇന്ത്യയുടെ ഭൂപടം ആകര്‍ഷിക്കപ്പെട്ടു. ജില്ലയില്‍ യു.പി വിഭാഗത്തില്‍ ആദ്യമായി പരിശീലിപ്പിച്ച സ്കൂള്‍ ബാന്‍ഡ് സെറ്റിന്‍റെ  ആദ്യ പ്രദര്‍ശനവും ബാന്ഡ് മേളത്തോടെ മാര്‍ച്ച്‌ഫാസ്റ്റും   നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനങ്ങളും പ്രസംഗങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. എല്ലാ ക്ലാസ്സുകളിലെയും മികച്ച മൂന്ന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പഠനോപകരണങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. ആഘോഷ പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പഠനത്തിനു മികവു കാണിച്ച കുട്ടികള്‍ക്കുള്ള പി.ടി.എ യുടെ സമ്മാനം വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ സി. പത്മനാഭന്‍  സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട്‌  അഷ്‌റഫ്‌ കൈന്താര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍  നൌഷാദ് ആലിചേരി, ജമാഅത്ത് സെക്രട്ടറി സി എച് അബ്ദുല്‍ ലത്തീഫ്, പി ടി എ ഭാരവാഹികളായ  സമീര്‍ കാംകുഴി, സി എച്ച് റഫീക്ക്, ഹനീഫ, അധ്യാപകരായ പ്രവീണ്‍ മാസ്റ്റര്‍, . കെ വി ശൈലജ, സാവിത്രി, രാജി, സീമ ,ചന്ദ്രിക, വത്സല, ശാലിനി,ശഹര്‍ബാന്‍, നസീമ, പ്രസന്ന,   തുടങ്ങിയവര്‍ സ്വതന്ത്ര ദിന   ആശംസകള്‍ നേര്‍ന്നു.ലത ടീച്ചര്‍ മാര്‍ച്ച് ഫാസ്റ്റിന് നേതൃത്വം നല്‍കി.






  സ്റ്റാഫ് സെക്രട്ടറി അസ്മ  ടീച്ചര്‍  നന്ദി  പറഞ്ഞു.

Sunday 7 August 2016

ലോക സമാധാനത്തിനായി ആയിരം കടലാസ് കൊക്കുകളുണ്ടാക്കി പറത്തി ഹിരോഷിമ ദിനം ആചരിച്ചു
കാസര്‍ഗോഡ്: യുദ്ധ ദുരന്തത്തിന്‍റെ എക്കാലത്തെയും കറുത്ത ഏടായ ഹിരോഷിമ ദിനത്തില്‍ ലോക സമാധാനത്തിനിനായി ആയിരം കടലാസ കൊക്കുകളുണ്ടാക്കി പറത്തി  ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.

ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്‍റെ  പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. .വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിന്‍റെ പിന്നിലുള്ള ചരിത്രവും  കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി. പരിപാടി സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ആയിശത്ത് റൈഹാന നൂറിന്‍, സൈനബ, ഷാസ്മ അഫ്സല്‍, ശുഹൈസ് അഹമ്മദ്‌ എന്നിവര്‍ യുദ്ധ വിരുദ്ധ പ്രതിത്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, പ്രവീണ്‍രാജ് ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സര്‍ സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.



Thursday 4 August 2016

ആഗസ്റ്റ്‌ നാല്  വ്യാഴാഴ്ച  ചേര്‍ന്ന  പി ടി എ എകിസ്ക്യുടിവ് ഈ മാസം 27 നു പി ടി എ ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍  തീരുമാനിച്ചു...സ്വാതന്ത്രദിനം  വിവിധ പരിപാടികളോടെ ആഘോഷിക്കും....അന്നേ  ദിവസം  സ്കൂള്‍  ബാന്ഡ്  ട്രൂപ്പിന്‍റെ  ഔദ്യോഗിക  ഉദ്ഘാടനം  നടക്കും...ആഗസ്റ്റ്‌  ആറിനു  ഹിരോഷിമ  ദിനത്തില്‍  പ്രത്യേക പരിപാടികള്‍  നടത്തും...പ്രസിഡണ്ട്‌  അഷറഫ്  കൈന്താര്‍  അധ്യക്ഷത  വഹിച്ചു...സ്കൂള്‍  മാനേജര്‍  സി എല്‍ ഹമീദ്  ഉദ്ഘാടനം ചെയ്തു...ഹെഡ്മാസ്റ്റര്‍ പദ്മനാഭന്‍, പി ടി എ വൈസ്  പ്രസിഡണ്ടുമാരായ  സി എച്ച് റഫീക്ക്, സമീര്‍  കാങ്കുഴി,ഹനീഫ്സൈറ, മിസ്റിയ സമീര്‍ ,   തുടങ്ങിയവര്‍  സംസാരിച്ചു...ശൈലജ  ടീച്ചര്‍  സ്വാഗതവും  അസ്മ  ടീച്ചര്‍  നന്ദിയും  പറഞ്ഞു...