Tuesday 29 September 2015

സെപ്റ്റംബര്‍ 28 ന് തിങ്കളാഴ്ച പെരുന്നാള്‍ അവധി  കഴിഞ്ഞു കുട്ടികള്‍ സ്കൂളില്‍ എത്തിയത്  വര്‍ണ്ണ ശബളമായ പുത്തനുടുപ്പുകള്‍ ധരിച്ചായിരുന്നു. വര്‍ണ്ണങ്ങളിലുള്ള ചിത്ര ശലഭങ്ങളെപ്പോലെ കുരുന്നുകള്‍ വിദ്യാലയത്തില്‍ പറന്നു


 നടക്കുന്നത് മനോഹരകാഴ്ചയയിരുന്നു....

Friday 18 September 2015

കുട്ടികളുടെ  ഹാപ്പി ബര്‍ത്ത് ഡേ യ്ക്ക്  മധുരം വിതരണം ചെയ്യന്ന പരിപാടിക്ക് പകരം, രക്ഷിതാക്കളുടെ  അനുമതിയോടെയും  അന്ഗീകാരതോടെയും പിറന്നാള്‍  ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നല്‍കുന്ന സംവിധാനമാണ് സ്കൂളില്‍ തുടര്‍ന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചയും   സ്കൂള്‍ അസംബ്ലിയില്‍ പുസ്തകം  കുട്ടികളില്‍ നിന്നും സ്വീകരിച്ചു  അവര്‍ക്ക്  ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ ഒഴിവാക്കി  ജൈവ പച്ചക്കറികള്‍ വികസിപ്പിക്കുക എന്ന കേരള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി കൃഷിഭവന്‍ മുഖേന  കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് ലഭിച്ച പച്ചക്കറി വിത്തുകള്‍  വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം  റുഖിയ റിതയ്ക്ക്  നല്‍കിക്കൊണ്ട്  സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം  എന്ന പദ്ധതിയെക്കുറിച്ച്  ഹെഡ് മാസ്റര്‍ അച്യുതന്‍ സര്‍ വിശദീകരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം താജുദ്ധീന്‍ സംബന്ധിച്ചു. പ്രോഗാം ഇന്‍ ചാര്‍ജ്  ശുഭശ്രീ ടീച്ചര്‍ നന്ദി  പറഞ്ഞു.