Wednesday 18 November 2015

SCHOOL SPORTS TEAM WHO PARTICIPATE KASARAGOD SUB DISTRICT  SPORTS MEET

SCIENCE, MATHS & WORKS EXPERIENCE TEAMS , WHO PARTICIPATE IN SUB DISTRICT FEST



SOCIAL SCIENCE TEAM , WHO PARTICIPATE IN SUB DISTRICT FEST

School team who   participate in Kasaragod sub district social, science, IT ,  and works experience fest

Tuesday 3 November 2015

കാസറഗോഡ്ഉപജില്ലാ ഐ ടി ഫെസ്റ്റില്‍,   ക്വിസ്സില്‍  രണ്ടാം സ്ഥാനം കരസ്ഥമാക്കിയ VI B യിലെ ആയിഷത്ത്  റൈഹാന നൌറിന്‍

Tuesday 29 September 2015

സെപ്റ്റംബര്‍ 28 ന് തിങ്കളാഴ്ച പെരുന്നാള്‍ അവധി  കഴിഞ്ഞു കുട്ടികള്‍ സ്കൂളില്‍ എത്തിയത്  വര്‍ണ്ണ ശബളമായ പുത്തനുടുപ്പുകള്‍ ധരിച്ചായിരുന്നു. വര്‍ണ്ണങ്ങളിലുള്ള ചിത്ര ശലഭങ്ങളെപ്പോലെ കുരുന്നുകള്‍ വിദ്യാലയത്തില്‍ പറന്നു


 നടക്കുന്നത് മനോഹരകാഴ്ചയയിരുന്നു....

Friday 18 September 2015

കുട്ടികളുടെ  ഹാപ്പി ബര്‍ത്ത് ഡേ യ്ക്ക്  മധുരം വിതരണം ചെയ്യന്ന പരിപാടിക്ക് പകരം, രക്ഷിതാക്കളുടെ  അനുമതിയോടെയും  അന്ഗീകാരതോടെയും പിറന്നാള്‍  ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നല്‍കുന്ന സംവിധാനമാണ് സ്കൂളില്‍ തുടര്‍ന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചയും   സ്കൂള്‍ അസംബ്ലിയില്‍ പുസ്തകം  കുട്ടികളില്‍ നിന്നും സ്വീകരിച്ചു  അവര്‍ക്ക്  ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ ഒഴിവാക്കി  ജൈവ പച്ചക്കറികള്‍ വികസിപ്പിക്കുക എന്ന കേരള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി കൃഷിഭവന്‍ മുഖേന  കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് ലഭിച്ച പച്ചക്കറി വിത്തുകള്‍  വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം  റുഖിയ റിതയ്ക്ക്  നല്‍കിക്കൊണ്ട്  സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം  എന്ന പദ്ധതിയെക്കുറിച്ച്  ഹെഡ് മാസ്റര്‍ അച്യുതന്‍ സര്‍ വിശദീകരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം താജുദ്ധീന്‍ സംബന്ധിച്ചു. പ്രോഗാം ഇന്‍ ചാര്‍ജ്  ശുഭശ്രീ ടീച്ചര്‍ നന്ദി  പറഞ്ഞു.

Monday 31 August 2015

ഓണം അവധിക്കു ശേഷം സ്കൂള്‍ ഓഗസ്റ്റ്‌ 31 തിങ്കളാഴ്ച തുറന്നു...നിര്‍ദേശാനുസരണം , യുണിഫോമിനു പകരം പുത്തനുടുപ്പുകളും ധരിച്ചായിരുന്നു കുട്ടികള്‍ ക്ലാസില്‍ എത്തിയത്. അവധിക്കു ശേഷം സ്കൂളിലെത്തിയ കുട്ടികള്‍ ഓണാഘോഷത്തിന്റെ അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചു.
ഈ വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി യോഗം ഓഗസ്റ്റ്‌ ആറിനു ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. യോഗം സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.  ഹെഡ് മാസ്റ്റര്‍ അച്യുതന്‍ സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജമാ അത്ത് കമ്മിറ്റി സെക്രടറി സാജു, വൈസ് പ്രസിഡണ്ട്‌ അഹമ്മദാലി തു
ടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി സ്വാഗതവും സ്റ്റാഫ് സെക്രടറി സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു. ഈ ലോകത്ത് നിന്നും അലാകത്തില്‍ വിടപറഞ്ഞ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി റബീബയ്ക്കും മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍ കലാമിനും യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യോഗത്തില്‍ 2015-16 വര്‍ഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വായന വാരാഘോഷ സമാപന ചടങ്ങ് പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എം.ഓ വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൈന്താര്‍ അധ്യക്ഷത വഹിച്ചു. വാരാഘോഷത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാനേജര്‍ സി.എല്‍ ഹമീദ് വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ അച്യുതന്‍ മാസ്റര്‍, പി.ടി.എ വൈസ് പ്രസിഡന്റ്‌ അസീസ്‌,നൌഷാദ്‌ ആലിചേരിമുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഈ വര്‍ഷത്തെ വായന വാരാഘോഷങ്ങള്‍ . സ്കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ്  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൈന്ദാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള ഭാഷ മേധാവിയും എഴുത്തുകാരനുമായ മുകുന്ദന്‍ മാസ്റര്‍ വായനയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുകയും പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. നൗഷാദ് ആലിച്ചേരി, ശൈലജ ടീച്ചര്‍, സാജിദ ടീച്ചര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റര്‍ അച്യുതന്‍ മാസ്റര്‍ സ്വാഗതവും കുമാരി ശിഹാനി നന്ദിയും പറഞ്ഞു.

Sunday 23 August 2015

Wednesday 19 August 2015

ഓണാഘോഷ  പരിപാടി വിപുലമായി ആഘോഷിച്ചു.  എല്ലാ ക്ലാസുകളിലും പൂക്കള മത്സരവും ഓണപാട്ട് മത്സരവും നടന്നു . പായസവിതരണവും ഉണ്ടായിരുന്നു
ഓണം ആകോഷ പരിപാടി വ്യാഴാഴ്ച്ച  നടത്താൻ തീരുമാനിച്ചു  20-08-2015 

Tuesday 3 March 2015

Tuesday 20 January 2015

 എകദിന പഠനക്യാമ്പ്
ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് 07.01.2015 ന് Social Science, Science ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് CPCRI സന്ദര്‍ശിച്ചു. ടിഷ്യുകള്‍ച്ചര്‍, മിക്സ്ഡ് ഫാമിങ്ങ് വിവിധ തരം തോട്ടവിളകള്‍ സന്ദര്‍ശിച്ചു.പശു,ആട്,കോഴി മണ്ണിരകമ്പോസ്റ്റ്, തെങ്ങ്, ഫെര്‍മികമ്പോസ്റ്റ് എന്നിവയും സന്ദര്‍ശിച്ചു.കൃഷികളെ കുറിച്ചുള്ള വിഡിയോ ക്ലിപ്പ് കുട്ടികള്‍ക്ക് ഉപകാരമായി.


ഡിസംബര്‍ 22  RAMANUJAN DAY
Ramanujan was born on 22 December 1887 in Erode, Madras Presidency (now Pallipalayam, Erode, Tamil Nadu), at the residence of his maternal grandparents.[6] His father, K. Srinivasa Iyengar, worked as a clerk in a sari shop and hailed from the district of Thanjavur.[7] His mother, Komalatammal, was a housewife and also sang at a local temple.[8] They lived in Sarangapani Street in a traditional home in the town of Kumbakonam. The family home is now a museum. When Ramanujan was a year and a half old, his mother gave birth to a son named Sadagopan, who died less than three months later. In December 1889, Ramanujan had smallpox and recovered, unlike thousands in the Thanjavur District who died from the disease that year.[9] He moved with his mother to her parents' house in Kanchipuram, near Madras (now Chennai). In November 1891, and again in 1894, his mother gave birth to two children, but both children died in infancy.

ചെമ്മനാട് ജമാഅത്ത്  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍  19.01.2015 തിങ്കളാഴ്ച Mock Parliment Election നടന്നു.