Tuesday, 3 November 2015
Friday, 18 September 2015
കുട്ടികളുടെ ഹാപ്പി ബര്‍ത്ത് ഡേ യ്ക്ക് മധുരം വിതരണം ചെയ്യന്ന പരിപാടിക്ക് പകരം, രക്ഷിതാക്കളുടെ അനുമതിയോടെയും അന്ഗീകാരതോടെയും പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നല്‍കുന്ന സംവിധാനമാണ് സ്കൂളില്‍ തുടര്‍ന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ അസംബ്ലിയില്‍ പുസ്തകം കുട്ടികളില്‍ നിന്നും സ്വീകരിച്ചു അവര്‍ക്ക് ഹാപ്പി ബര്‍ത്ത്ഡേ ആശംസിക്കും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷാംശമുള്ള പച്ചക്കറികള്‍ ഒഴിവാക്കി ജൈവ പച്ചക്കറികള്‍ വികസിപ്പിക്കുക എന്ന കേരള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി കൃഷിഭവന്‍ മുഖേന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് ലഭിച്ച പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം റുഖിയ റിതയ്ക്ക് നല്‍കിക്കൊണ്ട് സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതിയെക്കുറിച്ച് ഹെഡ് മാസ്റര്‍ അച്യുതന്‍ സര്‍ വിശദീകരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം താജുദ്ധീന്‍ സംബന്ധിച്ചു. പ്രോഗാം ഇന്‍ ചാര്‍ജ് ശുഭശ്രീ ടീച്ചര്‍ നന്ദി പറഞ്ഞു.
Thursday, 3 September 2015
Monday, 31 August 2015
ഈ വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി യോഗം ഓഗസ്റ്റ് ആറിനു ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. യോഗം സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം
ചെയ്തു. പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്
മാസ്റ്റര്‍ അച്യുതന്‍ സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജമാ അത്ത്
കമ്മിറ്റി സെക്രടറി സാജു, വൈസ് പ്രസിഡണ്ട് അഹമ്മദാലി തു
ടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി സ്വാഗതവും സ്റ്റാഫ് സെക്രടറി സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു. ഈ ലോകത്ത് നിന്നും അലാകത്തില്‍ വിടപറഞ്ഞ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി റബീബയ്ക്കും മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍ കലാമിനും യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യോഗത്തില്‍ 2015-16 വര്‍ഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Subscribe to:
Posts (Atom)