സ്കൂള്‍  ബാന്‍ഡ്  സെറ്റിന്റെ പരിശീലനം  ആരംഭിച്ചു. പ്രവാസി ഉദ്യോഗസ്ഥനും ചെമ്മനാട്  സ്വദേശിയുമായ എം എ അബ്ദുല്‍ നാസരാണ് നമ്മുടെ സ്കൂളിനു  ബാന്‍ഡ് സെറ്റ്  സ്പോന്സര്  ചെയ്തത്. ബാന്‍ഡ്  മാസ്റ്റെര് സുരേഷ്  സാറിന്റെ  കീഴിലാണ്  പരിശീലനം.  പരിശീലന വേളയില്‍,  സ്കൂള്‍ മാനേജര്‍  സി എല്‍ ഹമീദ്, പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍, കണ്‍വീനര്‍  നൌഷാദ്  ആലിച്ചേരി, ഹെഡ് മാസ്റ്റര്‍  ദാമോദരന്‍, പി ടി ടീച്ചര്‍  കെ പി ലത  തുടങ്ങിയവര്‍  സംബന്ധിച്ചു.
Tuesday, 12 July 2016
 ചെമ്മനാട് ജമാഅത്ത് ഇ എം സ്കൂളില്‍ വായനാവാരാഘോഷത്തിന്റെ  ഉദ്ഘാടനം പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ വായന വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ്, നൌഷാദ് ആലിചേരി സംസാരിച്ചു. ഹെഡ്മാസ്റ്റര് ദാമോദരന്‍ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു. ആയിഷത്ത് റൈഹാന നൌറിന്‍ റീഡിംഗ് പാസേജ് അവതരിപ്പിച്ചു
Subscribe to:
Comments (Atom)

