Monday, 14 August 2017
യുദ്ധ ദുരന്തത്തിന്‍റെ എക്കാലത്തെയും കറുത്ത ഏടുകളിലൊന്നായ
നാഗസാക്കി ദിനത്തില്‍ ലോക സമാധാനത്തിനിനായി കടലാസ കൊക്കുകളുണ്ടാക്കി പറത്തി യുദ്ധ
വിരുദ്ധ പ്രതിത്ഞയെടുത്തു ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാഗസാക്കി
ദിനം ആചരിച്ചു. 1945ൽ ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്കയുടെ അണുബോംബ്
അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി.
സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ
അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.
ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന
കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി
സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊക്കുകളെയുണ്ടാക്കി. പക്ഷെ 644 കൊക്കുകളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ
സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ
കൊക്കുകളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ
ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്‍റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു
തുടങ്ങി. .വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിന്‍റെ പിന്നിലുള്ള ചരിത്രവും
കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്‍റെ
പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി.
പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്
അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, ജ്ഞാനം,
ഫര്‍സീന, ശുചീന്ദ്ര നാഥ്, സംസാരിച്ചു. മുരളീധരന്‍ സര്‍ യുദ്ധ വിരുദ്ധ പ്രതിത്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാഫ് സെക്രട്ടറി സുനിത നന്ദി പറഞ്ഞു. തുടര്‍ന്ന് യുദ്ധ വിരുദ്ധ പോസ്റ്റര്‍
മേകിംഗ് മത്സരം നടത്തി.
Subscribe to:
Posts (Atom)