സ്കൂള്‍   സ്പോര്‍ട്സ്  ജനവരി  മുപ്പതിന്  ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് സി ഐ അബ്ദുല്‍ രഹീം സലുട്ട് സ്വീകരിക്കുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  പി ടി എ പ്രസിഡണ്ട് അഷറഫ്  കൈന്താര്‍ പതാകയുയാര്‍ത്തി. ഹെഡ്മാസ്റ്റര്‍ അച്യുതന്‍ സര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ്  അധ്യക്ഷത വഹിച്ചു. സ്കൂള്‍  കണ്‍വീനര്‍ നൌഷാദ് ആലിചേരി   സമ്മാനവിതരണം ഉദ്ഘാടനം ചെയ്തു. സി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍  കെ.ഓ.രാജീവന്‍  , കണ്‍വീനര്‍ അബ്ദുള്ള, നമ്മുടെ സ്കൂള്‍ പി ടി എ വൈസ് പ്രസിഡണ്ട് റഫീക്ക് സി എച്ച്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിക്ക് കോയ, മുസ്തഫ മച്ചിനിയടുക്കം, സി എച്ച് എസ് എസ്  പി ടി എ പ്രസിഡണ്ട്  അന്‍വര്‍ ശംനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.ലത ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
Tuesday, 9 February 2016
ഈ വര്‍ഷത്തെ സ്കൂള്‍ അധ്യയന -വിനോദ യാത്ര മൂന്നു ഘട്ടങ്ങളിലായി നടന്നു. കെ ജി  കുട്ടികള്‍ക്ക്   ബേക്കല്‍ പാര്‍ക്ക് ബീച്ചിലും 1, 2 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക്  മില്‍മ ഡയറി, നെയ്തുശാല,  ആനന്ദശ്രമം , നിത്യാനന്ദാശ്രമം ഗുഹ,  പടന്നക്കാട്ബേ കാര്‍ഷിക സര്‍വ്വകലാശാല, ബേക്കല്‍ കോട്ട എന്നിവിടങ്ങളിലേക്കും, മറ്റുള്ളവര്‍ക്ക് പറശ്ശിനിക്കടവ് വിഷചികിത്സാകേന്ദ്രം, വിസ്മയ അമ്യുസ്മെന്റ്റ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിച്ചത്. യാത്രകള്‍  പഠനാര്‍ഹാവും  വിനോദപരവുമായിരുന്നു.
Subscribe to:
Comments (Atom)







