Monday, 31 August 2015

ഓണം അവധിക്കു ശേഷം സ്കൂള്‍ ഓഗസ്റ്റ്‌ 31 തിങ്കളാഴ്ച തുറന്നു...നിര്‍ദേശാനുസരണം , യുണിഫോമിനു പകരം പുത്തനുടുപ്പുകളും ധരിച്ചായിരുന്നു കുട്ടികള്‍ ക്ലാസില്‍ എത്തിയത്. അവധിക്കു ശേഷം സ്കൂളിലെത്തിയ കുട്ടികള്‍ ഓണാഘോഷത്തിന്റെ അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചു.
ഈ വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി യോഗം ഓഗസ്റ്റ്‌ ആറിനു ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. യോഗം സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.  ഹെഡ് മാസ്റ്റര്‍ അച്യുതന്‍ സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജമാ അത്ത് കമ്മിറ്റി സെക്രടറി സാജു, വൈസ് പ്രസിഡണ്ട്‌ അഹമ്മദാലി തു
ടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി സ്വാഗതവും സ്റ്റാഫ് സെക്രടറി സാവിത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു. ഈ ലോകത്ത് നിന്നും അലാകത്തില്‍ വിടപറഞ്ഞ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി റബീബയ്ക്കും മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍ കലാമിനും യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യോഗത്തില്‍ 2015-16 വര്‍ഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു.
വായന വാരാഘോഷ സമാപന ചടങ്ങ് പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എം.ഓ വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൈന്താര്‍ അധ്യക്ഷത വഹിച്ചു. വാരാഘോഷത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാനേജര്‍ സി.എല്‍ ഹമീദ് വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ അച്യുതന്‍ മാസ്റര്‍, പി.ടി.എ വൈസ് പ്രസിഡന്റ്‌ അസീസ്‌,നൌഷാദ്‌ ആലിചേരിമുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഈ വര്‍ഷത്തെ വായന വാരാഘോഷങ്ങള്‍ . സ്കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ്  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അഷ്‌റഫ്‌ കൈന്ദാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള ഭാഷ മേധാവിയും എഴുത്തുകാരനുമായ മുകുന്ദന്‍ മാസ്റര്‍ വായനയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുകയും പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. നൗഷാദ് ആലിച്ചേരി, ശൈലജ ടീച്ചര്‍, സാജിദ ടീച്ചര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റര്‍ അച്യുതന്‍ മാസ്റര്‍ സ്വാഗതവും കുമാരി ശിഹാനി നന്ദിയും പറഞ്ഞു.

Sunday, 23 August 2015

പ്രവേശനോത്സവം  2015 



Wednesday, 19 August 2015

ഓണാഘോഷ  പരിപാടി വിപുലമായി ആഘോഷിച്ചു.  എല്ലാ ക്ലാസുകളിലും പൂക്കള മത്സരവും ഓണപാട്ട് മത്സരവും നടന്നു . പായസവിതരണവും ഉണ്ടായിരുന്നു
ഓണം ആകോഷ പരിപാടി വ്യാഴാഴ്ച്ച  നടത്താൻ തീരുമാനിച്ചു  20-08-2015