Sunday, 23 October 2016
Friday, 9 September 2016
സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ വിവിധ പരിപടികളോടെയും മത്സരങ്ങളോടെയും നടന്നു. മത്സരാടിസ്ഥാനത്തില്‍ കുട്ടികളിട്ട പൂക്കളങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ നൌഷാദ് ആലിചേരി, പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍, സമീര്‍ കാംകുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ് മാസ്റ്റര്‍ സി പദ്മനാഭനും സ്കൂളിലെ അദ്പിധ്യാകമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പായസ വിതരണവും നടത്തി.
Saturday, 3 September 2016
2016 -2017 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡിയോഗം സെപ്റ്റംബര്‍ മൂന്നിന് ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. പരിപാടി സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി പദ്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജമാഅത് സെക്രട്ടറി സി എച്ച് സാജു, പി ടി എ വൈസ് പ്രസിഡണ്ട് റഫീക്ക് സി എച്ച്, സമീര്‍ കാംകുഴി, മദര്‍ പി ടി എ പ്രസിഡണ്ട് മിസിരിയ സമീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 2016 -2017 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു.
പ്രസിഡണ്ട്: അഷറഫ് കൈന്താര്‍
ജനറല്‍സെക്രട്ടറി: സി പദ്മനാഭന്‍ (ഹെഡ് മാസ്റ്റര്‍)
വൈസ് പ്രസിഡണ്ട്: . സമീര്‍ കാംകുഴി, ഹനീഫ
പ്രസിഡണ്ട്: അഷറഫ് കൈന്താര്‍
ജനറല്‍സെക്രട്ടറി: സി പദ്മനാഭന്‍ (ഹെഡ് മാസ്റ്റര്‍)
വൈസ് പ്രസിഡണ്ട്: . സമീര്‍ കാംകുഴി, ഹനീഫ
Tuesday, 16 August 2016
സ്വാതന്ത്ര ദിനാഘോഷവും സ്കൂള്‍ ബാന്ഡ് സെറ്റിന്‍റെ ആദ്യ പ്രദര്‍ശനവും നടത്തി
ചെമ്മനാട്: ചെമ്മനാട് ജമാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ത്രിവര്‍ണ്ണ ബലൂണുകള്‍ കയ്യിലേന്തി നിര്‍മ്മിച്ച ഇന്ത്യയുടെ ഭൂപടം ആകര്‍ഷിക്കപ്പെട്ടു. ജില്ലയില്‍ യു.പി വിഭാഗത്തില്‍ ആദ്യമായി പരിശീലിപ്പിച്ച സ്കൂള്‍ ബാന്ഡ് സെറ്റിന്‍റെ ആദ്യ പ്രദര്‍ശനവും ബാന്ഡ് മേളത്തോടെ മാര്‍ച്ച്‌ഫാസ്റ്റും നടന്നു. വിദ്യാര്‍ത്ഥികളുടെ ദേശ ഭക്തി ഗാനങ്ങളും പ്രസംഗങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. എല്ലാ ക്ലാസ്സുകളിലെയും മികച്ച മൂന്ന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പഠനോപകരണങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. ആഘോഷ പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പഠനത്തിനു മികവു കാണിച്ച കുട്ടികള്‍ക്കുള്ള പി.ടി.എ യുടെ സമ്മാനം വിതരണം ചെയ്തു. ഹെഡ്മാസ്റര്‍ സി. പത്മനാഭന്‍ സ്വാതന്ത്ര ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നൌഷാദ് ആലിചേരി, ജമാഅത്ത് സെക്രട്ടറി സി എച് അബ്ദുല്‍ ലത്തീഫ്, പി ടി എ ഭാരവാഹികളായ സമീര്‍ കാംകുഴി, സി എച്ച് റഫീക്ക്, ഹനീഫ, അധ്യാപകരായ പ്രവീണ്‍ മാസ്റ്റര്‍, . കെ വി ശൈലജ, സാവിത്രി, രാജി, സീമ ,ചന്ദ്രിക, വത്സല, ശാലിനി,ശഹര്‍ബാന്‍, നസീമ, പ്രസന്ന, തുടങ്ങിയവര്‍ സ്വതന്ത്ര ദിന ആശംസകള്‍ നേര്‍ന്നു.ലത ടീച്ചര്‍ മാര്‍ച്ച് ഫാസ്റ്റിന് നേതൃത്വം നല്‍കി.
സ്റ്റാഫ് സെക്രട്ടറി അസ്മ ടീച്ചര്‍ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)





















