Monday, 26 September 2016
Friday, 9 September 2016
സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ വിവിധ പരിപടികളോടെയും മത്സരങ്ങളോടെയും നടന്നു. മത്സരാടിസ്ഥാനത്തില്‍ കുട്ടികളിട്ട പൂക്കളങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. പരിപാടികള്‍ സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ നൌഷാദ് ആലിചേരി, പി ടി എ പ്രസിഡണ്ട് അഷറഫ് കൈന്താര്‍, സമീര്‍ കാംകുഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ് മാസ്റ്റര്‍ സി പദ്മനാഭനും സ്കൂളിലെ അദ്പിധ്യാകമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പായസ വിതരണവും നടത്തി.
Saturday, 3 September 2016
2016 -2017 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡിയോഗം സെപ്റ്റംബര്‍ മൂന്നിന് ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. പരിപാടി സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി പദ്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജമാഅത് സെക്രട്ടറി സി എച്ച് സാജു, പി ടി എ വൈസ് പ്രസിഡണ്ട് റഫീക്ക് സി എച്ച്, സമീര്‍ കാംകുഴി, മദര്‍ പി ടി എ പ്രസിഡണ്ട് മിസിരിയ സമീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 2016 -2017 വര്‍ഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞടുത്തു.
പ്രസിഡണ്ട്: അഷറഫ് കൈന്താര്‍
ജനറല്‍സെക്രട്ടറി: സി പദ്മനാഭന്‍ (ഹെഡ് മാസ്റ്റര്‍)
വൈസ് പ്രസിഡണ്ട്: . സമീര്‍ കാംകുഴി, ഹനീഫ
പ്രസിഡണ്ട്: അഷറഫ് കൈന്താര്‍
ജനറല്‍സെക്രട്ടറി: സി പദ്മനാഭന്‍ (ഹെഡ് മാസ്റ്റര്‍)
വൈസ് പ്രസിഡണ്ട്: . സമീര്‍ കാംകുഴി, ഹനീഫ
Subscribe to:
Posts (Atom)