സ്കൂളിലെ  പ്രവേശനോത്സവം  ജൂണ്‍ ഒന്നിന് വിവിധ പരിപാടികളോടെ നടന്നു...പുതുതായി എത്തിയ കുരുന്നുകള്‍ക്ക്  വര്‍ണ്ണശബളമായ സ്വീകരണം നല്കി. പരിപാടി  ചെമ്മനാട്  ജമാഅത്ത് പ്രസിഡണ്ട്  മുന്‍ മന്ത്രി  സി ടി അഹമ്മദ് അലി  ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റര്  ദാമോദരന്‍ സര് സ്വാഗതം ആശംസിച്ചു. പി ടി എ അഷറഫ്  കൈന്താര്‍  അധ്യക്ഷത വഹിച്ചു.  സ്കൂള്‍ മാനേജര്‍  സി എല്‍ ഹമീദ്  മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുല്‍  ലത്തീഫ്, സ്കൂള്‍ കണ്‍വീനര്‍ നൌഷാദ്  ആലിചേരി, അഹമ്മദ് അലി തുടങ്ങിയവര്‍ ആശസകള്‍ അര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ്  കെ വി ശൈലജ നന്ദി പ്രകാശിപ്പിച്ചു.




